'കയ്യിൽ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലൻ ആണെങ്കിൽ സിനിമയാക്കാം'; ജൂഡ് ആന്റണി

കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്
'കയ്യിൽ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലൻ ആണെങ്കിൽ സിനിമയാക്കാം'; ജൂഡ് ആന്റണി

കൊറോണ പടർന്നു പിടിച്ചതോടെ രാജ്യത്തെ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ നിരവധി പേർ ഇപ്പോൾ വീടിനുള്ളിൽ കഴിച്ചുകൂട്ടുകയാണ്. ഇപ്പോൾ വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്ന സിനിമ ഭ്രാന്തന്മാർക്കായി ഒരു പ്ലാൻ മുന്നോട്ടുവെച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. നിങ്ങളുടെ മനസിൽ തോന്നുന്ന കഥകൾ എഴുതി അയച്ചോളൂ എന്നും കിടിലം ആണെങ്കിൽ സിനിമയാക്കാമെന്നുമാണ് ജൂഡ് ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.

 കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പോസിറ്റീവും നെ​ഗറ്റീവുമായ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്. മികച്ച കഥയാണെങ്കിൽ അത് നിങ്ങൾ അടിച്ചു മാറ്റി സിനിമയാക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ജൂഡ് ഇതിനോടെല്ലാം പോസ്റ്റീവായാണ് പ്രതികരിച്ചത്. കഥ അയച്ചത് തെളിവാണെന്നും പോസിറ്റീവായി കാണാനുമായിരുന്നു കമന്റ്.

ജൂഡിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.
ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു ☺️
Send your stories/scripts/synopsis to
boradimattanjude@gmail.com

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com