കൊറോണ പകരുമെന്ന് വ്യാജ പ്രചാരണം, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് ഉടമകള്‍; വിമര്‍ശനവുമായി നടന്‍ ജോണ്‍ എബ്രഹാം

വളര്‍ത്തുമൃഗങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന് തെറ്റായ പ്രചരണം നടത്തിയിരിക്കുകയാണ് ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍
കൊറോണ പകരുമെന്ന് വ്യാജ പ്രചാരണം, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് ഉടമകള്‍; വിമര്‍ശനവുമായി നടന്‍ ജോണ്‍ എബ്രഹാം

നുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് കൊറോണ വൈറസ് പടരുന്നത്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന് തെറ്റായ പ്രചരണം നടത്തിയിരിക്കുകയാണ് ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി). ഇതോടെ ആളുകള്‍ സ്വന്തം വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം രംഗത്തെത്തി. ഇപ്പോള്‍ തെറ്റായ പ്രചാരണം നടത്തിയതിന് ക്ഷമ പറഞ്ഞിരിക്കുകയാണ് ബിഎംഎസ്. 

ബിഎംസിയുടെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ആളുകള്‍ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പത്രവാര്‍ത്ത ഷെയര്‍ ചെയ്താണ് താരം രംഗത്തെത്തിയത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊറോണ ബാധിക്കുകയോ അവരില്‍ നിന്ന് പകരുകയോ ചെയ്യില്ല. തെറ്റിയ വിവരങ്ങള്‍ നല്‍കരുത് എന്ന അടിക്കുറിപ്പിലാണ് താരം വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ പ്രചാരണം തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും ബിഎംസി ട്വീറ്റ് ചെയ്തു.

വളര്‍ത്തു മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരാമെന്ന് വ്യക്തമാക്കിക്കൊണ്ട് ബിഎംസി അധികൃതര്‍ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ അറിയിപ്പ് വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതിലേക്ക് ആളുകളെ എത്തിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ബിഎംസി ട്വീറ്റ് ചെയ്തത്. വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഹോഡിങ്ങുകളും പോസ്റ്ററുകളും നീക്കം ചെയ്തുവെന്നും ഈ വിവരം ഏവരെയും അറിയിക്കണമെന്നും അവര്‍ വ്യക്തമാക്കി. മുംബൈ നിവാസികളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നുമാണ് ബിഎംസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com