'ജയിലിൽ അടച്ചതുപോലെ കരുതേണ്ട, പോസിറ്റീവായി കാണൂ'; വീട്ടിലിരുന്ന് ഇഷ്ടമുള്ളതെല്ലാം ചെയ്യൂവെന്ന് സ്വാസിക

മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം താൻ പുനഃരാരംഭിച്ചെന്നും പാചക പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് താരം പറയുന്നത്
'ജയിലിൽ അടച്ചതുപോലെ കരുതേണ്ട, പോസിറ്റീവായി കാണൂ'; വീട്ടിലിരുന്ന് ഇഷ്ടമുള്ളതെല്ലാം ചെയ്യൂവെന്ന് സ്വാസിക

കോവിഡ് പടർന്നുപിടിക്കുന്നതിന് പ്രതിരോധമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി സെലിബ്രിറ്റികളും ജനതാ കർഫ്യൂവിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. വെറുതെ ഇരിക്കുന്ന ഈ സമയത്തെ വളരെ ഫലവത്തായി ഉപയോ​ഗിക്കുകയാണ് നടി സ്വാസിക. 

മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം താൻ പുനഃരാരംഭിച്ചെന്നും പാചക പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് താരം പറയുന്നത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണാനും എല്ലാവരോടും താരം ആവശ്യപ്പെട്ടു. ഫേയ്സ്ബുക്ക് ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം. 

''സര്‍ക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത് പോലെ തിരക്കുകള്‍ മാറ്റിവച്ച് എല്ലാവരും വീട്ടില്‍ ഇരിക്കുകയാണിപ്പോള്‍. വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാന്‍ സമയം ചെലവഴിക്കുന്നത്. അത് പോലെ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, സിനിമകള്‍ കാണുന്നു. വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക''- സ്വാസിക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com