'ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആണ്, നമ്മൾ തന്നെ നമ്മളെ കാക്കണം': അരുൺ ​ഗോപി

'ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്'
'ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആണ്, നമ്മൾ തന്നെ നമ്മളെ കാക്കണം': അരുൺ ​ഗോപി

കൊറോണയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ നമുക്ക് മാത്രം സാധിക്കുകയൊള്ളൂവെന്ന് സംവിധായകൻ അരുൺ ​ഗോപി. ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആയി കഴിഞ്ഞുവെന്നും അതിനാൽ മനുഷ്യരെ കാണുകയും ചേർത്തുപിടിക്കുകയും വേണമെന്നും അരുൺ ഫേയ്സ്ബുക്കിൽ കുറിച്ചു. സ്വന്തം സ്വത്വത്തിൽ ദൈവത്തെ കാണാതെ നിങ്ങൾക്ക് മറ്റെങ്ങും ദൈവത്തെ കാണാൻ കഴിയില്ലെന്നും അരുൺ പറയുന്നു. 

അരുൺ ​ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

കണ്ടും കെട്ടും പരിചയമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു..!! ഇന്നലെ വരെ ഇത്തരം ദുരന്തങ്ങളൊക്കെ അങ്ങ് ദൂരെ വന്നു നോക്കിപോകുന്ന ഒരു വഴിപോക്കൻ ആയിരുന്നെങ്കിൽ, ഇന്നത് കണ്മുന്നിൽ എവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒന്നായി മാറുന്നു. എന്നിട്ടും നമ്മൾ മാറുന്നുണ്ടോ..!! ഉണ്ട്! കുറെ പേർ, ബാക്കിയുള്ളവർ..!!

ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്..!! ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആയി കഴിഞ്ഞു. കൊറോണ വിട്ട് ഒഴിഞ്ഞു നമ്മളിലെ നമ്മളെ തിരിച്ചു കിട്ടുമ്പോൾ ദൈവങ്ങളെ കണ്ടോളു പക്ഷെ പാലഭിഷേകവും 

നോട്ടുമാലയുമായി ദൈവങ്ങളെ കാണാൻ പോകാതെ ജീവിതം ഈ കാലം കൊണ്ട് ഇല്ലാതാകുന്ന മനുഷ്യരെ കാണു അവരെ ചേർത്തു പിടിക്കു. കാരണം മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും! ബാക്കി എല്ലാം സങ്കല്പങ്ങൾ!! സത്യമായാൽ നല്ലതു പക്ഷേ സത്യമാകില്ല! സ്വന്തം സ്വത്വത്തിൽ ദൈവത്തെ കാണാതെ നിങ്ങൾക്ക് മറ്റെങ്ങും ദൈവത്തെ കാണാൻ കഴിയില്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com