ഈ ചിരി സന്തോഷത്തിന്റെയല്ല, ഇതിന് മറ്റൊരു അർത്ഥമുണ്ട്; പഴയകാലം ചിത്രം സ്വയം കുത്തിപ്പൊക്കി താരം, 'ഇതെന്ത് അവസ്ഥ!' 

ആഹാ പൊളിച്ചല്ലോ' എന്ന് നടി നവ്യ നായർ കുറിച്ചപ്പോൾ ചിത്രം കണ്ട് തനിക്ക് വേദന തോന്നുന്നു എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്
ഈ ചിരി സന്തോഷത്തിന്റെയല്ല, ഇതിന് മറ്റൊരു അർത്ഥമുണ്ട്; പഴയകാലം ചിത്രം സ്വയം കുത്തിപ്പൊക്കി താരം, 'ഇതെന്ത് അവസ്ഥ!' 

കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ ലക്ഷ്യമിട്ട് രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സമയം കളയാൻ പുതിയ വഴികൾ തിരയുകയാണ് ആളുകളെല്ലാം. സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുകയാണ് മിക്കവരുടെയും പ്രധാന വിനോദം. ഇതിനിടയിൽ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്ന ട്രെൻഡും തുടങ്ങിയിട്ടുണ്ട്. കുത്തിപ്പൊക്കൽ വീരൻമാർക്ക് മുന്നിൽ ഇതോന്നും ഒരു പുത്തരിയല്ലെന്ന ഭാവമാണ് നടൻ രമേഷ് പിഷാരടിക്ക്. പഴയകാല ചിത്രം സ്വന്തമായി കുത്തിപ്പൊക്കിയാണ് പിഷാരടിയുടെ വരവ്. 

 ‘ചിരിക്കുന്നതിന്റെ അർഥം നിങ്ങൾ സന്തോഷത്തിലാണ് എന്നാകണമെന്നില്ല, ചിലപ്പോൾ നിങ്ങൾ ശക്തരാണ് എന്നുമാകാം, എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്. കാലുകള്‍ ഇരുവശത്തേക്കും നീട്ടി വച്ചാണ് ചിത്രത്തിൽ താരത്തെ കാണാൻ കഴിയുക. എല്ലാ കുത്തിപ്പൊക്കൽ ടീമിനും ചിത്രം സമർപ്പിക്കുന്നു എന്നു കൂടി അടിക്കുറുപ്പിൽ ചേർത്തിട്ടുണ്ട്. 

ചിത്രത്തിന് രസകരമായ കമന്റുകളുമായി സെലിബ്രിറ്റികളടക്കം രം​ഗത്തെത്തിക്കഴിഞ്ഞു. 'ആഹാ പൊളിച്ചല്ലോ' എന്ന് നടി നവ്യ നായർ കുറിച്ചപ്പോൾ ചിത്രം കണ്ട് തനിക്ക് വേദന തോന്നുന്നു എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്. ​ഗായിക രഞ്ജിനി ജോസ് ആകട്ടെ 'ഇതെന്ത് അവസ്ഥ' എന്നാണ് ചോദിച്ചിരിക്കുന്നത്. എന്തുതന്നെയായാലും പുഷാരടിയുടെ കുത്തിപ്പൊക്കൽ ഇൻസ്റ്റ​ഗ്രാമിൽ കൈയടി നേടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com