'15ാം വയസിൽ വീട് വിട്ടിറങ്ങി, രണ്ടു വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി'; തുറന്നു പറഞ്ഞ് കങ്കണ

ഇൻസ്റ്റ​ഗ്രാമിലെ ടീം കങ്കണ റണാവത്ത് എന്ന അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്
'15ാം വയസിൽ വീട് വിട്ടിറങ്ങി, രണ്ടു വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി'; തുറന്നു പറഞ്ഞ് കങ്കണ

ബോളിവുഡിൽ മികച്ച അഭിനേതാക്കളിൽ ഒരാളാണ് കങ്കണ റണാവത്ത്. തന്റെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല കങ്കണ അറിയപ്പെടുന്നത് വിവാദങ്ങളുടെ പേരിൽ കൂടിയാണ്. സിനിമയിൽ എത്തിയ സമയത്ത് താൻ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നതായി താരം പറഞ്ഞിരുന്നു. ഇപ്പോൾ ആ പ്രശ്നങ്ങളെക്കുറിച്ചും അതിനെ മറികടന്നത് എങ്ങനെയെന്നും പറയുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലെ ടീം കങ്കണ റണാവത്ത് എന്ന അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ലോക്ക്ഡൗണിലായതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്തത് പലർക്കും മാനസികമായ ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ടാകും എന്നു പറഞ്ഞാണ് താരം വിഡിയോ ആരംഭിക്കുന്നത്. എന്നാൽ ഇത് മോശം സമയം അല്ലെന്നും അങ്ങനെ ഒരിക്കലും വിചാരിക്കരുത് എന്നുമാണ് താരം പറയുന്നത്. 

എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുന്നത്. എന്റെ കൈകൾ കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ സ്വന്തമാക്കാം എന്നാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം ഞാൻ താരമായി. ഒന്നര രണ്ട് വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി. എന്റെ ജീവിതം മുഴുവൻ താറുമാറായി. പ്രത്യേക തരത്തിലുള്ള ആളുകൾക്കൊപ്പമായിരുന്നു ഞാൻ. മരണത്തിന് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ. കൗമാര കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.- കങ്കണ പറഞ്ഞു. 

തുടർന്ന് ആത്മീയതയിലേക്ക് നീങ്ങിയതോടെയാണ് തന്റെ ജീവിതം മാറിയത് എന്നാണ് താരം പറയുന്നത്. യോ​ഗ ചെയ്യാൻ സുഹൃത്ത് തന്നോട് പറഞ്ഞു. എന്നാൽ ആദ്യം കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതിനാൽ കണ്ണടക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നാണ് താരം പറയുന്നത്. പിന്നീട് താൻ സ്വാമി വിവേകാനന്ദനെ ​ഗുരുവാക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം മാറ്റുകയായിരുന്നു എന്നുമാണ് പറയുന്നത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@team_kangana_ranaut) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com