അപ്പന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ, മകളുടെ പുത്തൻ വിനോദം കാമറയിലാക്കി ടൊവിനോ, വിഡിയോ 

തന്റെ കേബിൾ ക്രോസ്ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകൾ എന്ന് ടൊവിനോ
അപ്പന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ, മകളുടെ പുത്തൻ വിനോദം കാമറയിലാക്കി ടൊവിനോ, വിഡിയോ 

രിങ്ങാലക്കുടയിലെ വീട്ടിലാണ് നടൻ ടൊവിനോ തോമസ് ലോക്ക്ഡൗൺ കാലം ചിലവിടുന്നത്. വെറുതെയിരിക്കുമ്പോഴും വർക്കൗട്ട് മുടക്കാത്ത താരമാണ് ടൊവിനോ. വീട്ടിലെ ജിമ്മിൽ കൃത്യമായി വ്യായാമം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് മകൾ ഇസ. 

'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ജിം ഉപകരണം കൊണ്ട് ഊഞ്ഞാൻ ആടുന്ന മകളുടെ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാരണം മറ്റ് കളികളെല്ലാം അവസാനിച്ചപ്പോൾ അച്ഛന്റെ ജിം ഡോർ തുറന്ന് അകത്തുകടന്നിരിക്കുകയാണ് ഇസ. തന്റെ കേബിൾ ക്രോസ്ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകൾ എന്ന് ടൊവിനോ പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ മകളും വളർത്തുനായ പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മകളെ മുതുകത്തെടുത്ത് വ്യായാമം ചെയ്യുന്ന ടൊവിനോയെയും ലോക്ക്ഡൗൺ നാളിൽ ആരാധകർ കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com