ആരാധകൻ കൊറോണ ബാധിച്ച് ചികിത്സയിൽ; ഫോൺ വിളിച്ച് സുഖവിവരം അന്വേഷിച്ച് സിമ്പു

കടലൂരിലെ സിമ്പു ഫാൻ ക്ലബ് പ്രസിഡന്റ് ആനന്ദനെയാണ് താരം ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്
ആരാധകൻ കൊറോണ ബാധിച്ച് ചികിത്സയിൽ; ഫോൺ വിളിച്ച് സുഖവിവരം അന്വേഷിച്ച് സിമ്പു

കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ആരാധകനെ വിളിച്ച് സുഖവിവരം അന്വേഷിച്ച് നടൻ സിമ്പു. കടലൂരിലെ സിമ്പു ഫാൻ ക്ലബ് പ്രസിഡന്റ് ആനന്ദനെയാണ് താരം ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്. ഒരാഴ്ചയായി കടലൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് ആനന്ദൻ. 

വാർത്ത അറിഞ്ഞ താരം ആനന്ദനെ നേരിട്ട് വിളിച്ച് സുഖവിവരം അന്വേഷിക്കുകയായിരുന്നു. വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു. എന്തായാലും താരത്തിന്റെ പ്രവ‌ൃത്തി ആരാധകരുടെ മനം കീഴടക്കുകയാണ്. കൊറോണ ബാധിച്ചതിനെത്തുടർന്ന് മാനസികമായി തളർന്നിരിക്കുന്ന ആരാധകന് അദ്ദേഹത്തിന്റെ ഫോൺ വിളി ആശ്വാസം നൽകിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 

തന്റെ ആരാധകരെ എന്നും ചേർത്തുപിടിക്കുന്ന താരമാണ് സിമ്പു. സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ആത്മവിശ്വാസം നൽകിയത് ആരാധകരുടെ സ്നേഹമാണ് എന്നാണ് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ദിവസവും നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്ത് രോ​ഗബാധിതരാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലെ വീടിനുള്ളിൽ കഴിയുകയാണ് താരം. തന്റെ പുതിയ ചിത്രം മാനാടിൽ അഭിനയിച്ചു വരുന്ന സമയത്താണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com