അടുത്ത ഏഴു ജന്മത്തിലും താൻ ബുക്ക്ഡ് ആണെന്ന് രവീണ; എട്ടാം ജന്മത്തിൽ അവസരം നൽകുമോയെന്ന് ആരാധകർ

അടുത്ത ജന്മത്തിൽ തന്നെ വിവാഹം കഴിക്കുമോ എന്നതായിരുന്നു ആരാധകന്റെ ചോദ്യം
അടുത്ത ഏഴു ജന്മത്തിലും താൻ ബുക്ക്ഡ് ആണെന്ന് രവീണ; എട്ടാം ജന്മത്തിൽ അവസരം നൽകുമോയെന്ന് ആരാധകർ


ബോളിവുഡ് നടി രവീണ ടണ്ടന്റെയും വ്യവസായി അനിൽ തഹാനിയുടേയും 16ാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് താരം ഇൻസ്റ്റ​ഗ്രാമിൽ ഒരു പോസ്റ്റിട്ടു. ആശംസകൾ നേർന്നുകൊണ്ട് കമന്റുകൾ വന്നതിനൊപ്പം താരത്തിനെ വിവാഹം കഴിക്കാൻ താൽപ്പര്യം അറിയിച്ചുകൊണ്ട് ഒരു ആരാധകൻ എത്തി. അപ്രതീക്ഷിതമായി എത്തിയ വിവാഹഅഭ്യർത്ഥനയ്ക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

അടുത്ത ജന്മത്തിൽ തന്നെ വിവാഹം കഴിക്കുമോ എന്നതായിരുന്നു ആരാധകന്റെ ചോദ്യം. വളരെ രസകരമായിട്ടായിരുന്നു താരം ഇതിന് മറുപടി നൽകിയത്. ഇനി വരാനുള്ള ഏഴ് ജന്മങ്ങളിലും ബുക്ക്ഡ് ആണെന്നും ക്ഷമിക്കണമെന്നുമാണ് താരം കുറിച്ചത്. എന്നാൽ എട്ടാം ജന്മം ബ ബുക്ക് ചെയ്യണമെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് എത്തുന്നത്. എട്ടാമത് ഒരു ജന്മമുണ്ടെങ്കിൽ എന്നെ വിവാഹം കഴിക്കാമോ എന്നാണ് അവരുടെ ചോദ്യം. 

2004 ലാണ് വ്യവസായിയായ അനിൽ തഹാനിയെ താരം വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുൻപ് തന്റെ 21-ാമത്തെ വയസ്സിൽ‌  രവീണ പൂജ, ഛായ എന്ന് പേരുള്ള രണ്ട് പെൺകുട്ടികളെ ദത്തെടുത്തിരുന്നു. രാഷയും റൺവീർവർധനുമാണ് രവീണയുടെയും അനിലിന്റെയും മക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com