ഹോളിവുഡ് സ്റ്റാർ ഒന്നുമല്ല മലയാളത്തിന്റെ ഭാവഗായകന്‍ തന്നെ; ജയചന്ദ്രന്റെ പുത്തൻ മേക്കോവർ 

നീല ടീഷർട്ടിൽ മാസ് ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്
ഹോളിവുഡ് സ്റ്റാർ ഒന്നുമല്ല മലയാളത്തിന്റെ ഭാവഗായകന്‍ തന്നെ; ജയചന്ദ്രന്റെ പുത്തൻ മേക്കോവർ 

ലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ കിടിലൻ മേക്കോവർ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോളിവുഡ് താരങ്ങളെ പോലെ മസിൽ മാൻ ലുക്കിൽ ജയചന്ദ്രനെ കണ്ട സിനിമാപ്രേമികൾ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. നീല ടീഷർട്ടിൽ മാസ് ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. 

ആരാധകർക്കിടയിൽ ഈ പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ആർക്കും അനുകരിക്കാൻ തോന്നുന്നതാണ് ഈ മാറ്റമെന്നും താടിയാണ് പ്രധാന ആകർഷണമെന്നുമൊക്കെയാണ് കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com