ലൈംഗിക അധിക്ഷേപം, 'പാതാൾ ലോക്' വിവാദത്തിൽ; നടി അനുഷ്ക ശർമ്മയ്ക്കെതിരെ പരാതി 

സമുദായത്തിലെ അംഗങ്ങൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി
ലൈംഗിക അധിക്ഷേപം, 'പാതാൾ ലോക്' വിവാദത്തിൽ; നടി അനുഷ്ക ശർമ്മയ്ക്കെതിരെ പരാതി 

പാതാൾ ലോക് എന്ന വെബ് സിരീസിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബോളിവുഡ‍് നടി അനുഷ്ക ശര്‍മ്മക്കെതിരെ പരാതിയുമായി ഗോർഖ സമുദായം. വെബ് സിരീസിൽ സമുദായത്തിലെ അംഗങ്ങൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 

ഗൂര്‍ഖകള്‍ക്കെതിരായ ലൈംഗികാധിക്ഷേപം നടത്തുന്ന രം​​ഗം സീരീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും സബ്ടൈറ്റില്‍ അടക്കം ഒഴിവാക്കണമെന്നുമാണ് സമുദായാം​ഗങ്ങളുടെ ആവശ്യം. സീരീസിനെതിരെ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടത്തിയിരുന്നു. 

മേഘാലയയിലെ ഖാസി വിഭാഗത്തില്‍പ്പെടുന്നതെന്ന് വ്യക്തമാക്കുന്ന സീരീസിലെ വനിതാ കഥാപാത്രത്തിനെതിരെയാണ് മോശം പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചുള്ള ചിത്രം തന്നെ ഇങ്ങനെയായി മാറുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അനുഷ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com