നീർക്കോലിയെ കൊണ്ടുവരുമെന്ന് നോബി, ആട്ടിൻ സൂപ്പുണ്ടാക്കിവെക്കാമെന്ന് ഭാര്യ; വൈറലായി വിഡിയോ

കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്പരയേയും പരാമർശിച്ചുകൊണ്ടാണ് വിഡിയോ
നീർക്കോലിയെ കൊണ്ടുവരുമെന്ന് നോബി, ആട്ടിൻ സൂപ്പുണ്ടാക്കിവെക്കാമെന്ന് ഭാര്യ; വൈറലായി വിഡിയോ

ലോക്ക്ഡൗണിനെ തുടർന്ന് സിനിമയും സീരിയലും എല്ലാം നിർത്തിവെച്ചതോടെ ടിക്ടോക്കിലും ഫേയ്സ്ബുക്കിലുമൊക്കെയായി തങ്ങളുടെ പ്രവർത്തന മണ്ഡലം മാറ്റിയിരിക്കുകയാണ് താരങ്ങൾ. രസകരമായ ആശയത്തിനൊപ്പമുള്ള കുട്ടി വീഡിയോകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഹാസ്യതാരം നോബി മാർക്കോസ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയാണ്. 

കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്പരയേയും പരാമർശിച്ചുകൊണ്ടാണ് വിഡിയോ. നോബിയും ഭാര്യ ആര്യയുമാണ് വിഡിയോയിൽ കാണുന്നത്. ഭാര്യയുടെ മാല പണയം വയ്ക്കാൻ ചോദിച്ചുകൊണ്ടാണ് നോബി എത്തുന്നത്. സമ്മതിക്കാതെയായതോടെ നീർക്കോലിയെ കൊണ്ടുവരും എന്നായി നോബി. ആര്യ മാല ഊരിക്കൊടുത്തെങ്കിലും അടുത്ത ഡയലോ​ഗിൽ നോബി ഞെട്ടി. ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന അടിക്കുറിപ്പോടെയായിരുന്നു നോബി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഒപ്പം തന്നെ ഞങ്ങള്‍ ചുമ്മാ ഒന്ന് ചെയ്തതാണെന്നും താരം പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com