പ്രശസ്ത നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്, ആശുപത്രിയില്‍ 

സൗമിത്ര ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രശസ്ത നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്, ആശുപത്രിയില്‍ 

കൊല്‍ക്കത്ത : പ്രശസ്ത ബംഗാളി നടനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 85 കാരനായ ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ ഇന്നലെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ പോസിറ്റീവ് ആയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. 

വിഖ്യാത സംവിധായകന്‍ സത്യജിത് റായിയുടെ പ്രധാന നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com