കോവിഡ് മുക്തയായതിന് ശേഷം മുടികൊഴിച്ചിൽ, ഒരൊറ്റ ഐറ്റം കൊണ്ട് പ്രശ്നം പരിഹരിച്ച മലൈക; വിഡിയോ

കോവിഡ് മുക്തയായതിന് ശേഷം മുടി കൊഴിച്ചിൽ കൂടിയെന്നാണ് മലൈക  പറഞ്ഞത്
കോവിഡ് മുക്തയായതിന് ശേഷം മുടികൊഴിച്ചിൽ, ഒരൊറ്റ ഐറ്റം കൊണ്ട് പ്രശ്നം പരിഹരിച്ച മലൈക; വിഡിയോ

ബോളിവുഡിലെ നിരവധി പ്രമുഖർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ബോളിവുഡ് നടി മലൈക അറോറയ്ക്കും കാമുകൻ അർജുൻ കപൂറിനും രോ​ഗബാധയേറ്റിരുന്നു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ താൻ കോവിഡ് മുക്തയായ വിവരം മലൈക ആരാധകരെ അറിയിച്ചിരുന്നു. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി വൈറസിനെ മറികടക്കാനായി എന്നാണ് താരം പറഞ്ഞത്. എന്നാൽ കോവിഡ് മുക്തിക്കു ശേഷം നേരിട്ട പ്രധാന ബുദ്ധിമുട്ടിനെക്കുറിച്ചും അതിന് മറികടന്നത് എങ്ങനെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മലൈക. 

കോവിഡ് മുക്തയായതിന് ശേഷം മുടി കൊഴിച്ചിൽ കൂടിയെന്നാണ് മലൈക  പറഞ്ഞത്. എന്നാൽ അതിനെ തന്റെ പഴയ പൊടിക്കൈ ഉപയോ​ഗിച്ച് മറികടന്നിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഇത് തുറന്നു പറഞ്ഞത്. ഇതിന്റെ ഭാ​ഗമായി താരം ഡോക്ടറെയെല്ലാം കാണാൻ പോയിരുന്നു. എന്നാൽ താരത്തിന് സഹായമായത് അടുക്കളയിലെ സ്ഥിര സാന്നിധ്യമായ സവാളയാണ്. 

'കൊവിഡിന് ശേഷം തനിക്ക് സാധാരണത്തേതിനേക്കാൾ കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടായി. അങ്ങനെയാണ് സ്ഥിരം വിറ്റാമിനുകൾക്കൊപ്പം സ്വന്തമായൊരു തെറാപ്പി കൂടി തുടങ്ങിയത്.  വേറെയൊന്നുമല്ല, ഉള്ളി നീരാണത്.  ഒരു ഉള്ളിയെടുത്ത് ​ചതച്ചെടുത്ത് അതിന്റെ നീരെടുക്കുക. ശേഷം കോട്ടൺ ബോൾ ഉപയോ​ഗിച്ച് അത് ശിരോചർമ്മത്തിൽ പുരട്ടുക. കുറച്ചുനേരത്തിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയുക. ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണും. നിരാശപ്പെടേണ്ടി വരില്ല'- മലൈക പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malaika Arora (@malaikaaroraofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com