മോഹൻലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു; ത്രില്ലറിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്
മോഹൻലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു; ത്രില്ലറിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

വില്ലന് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രമൊരുക്കാൻ ബി ഉണ്ണികൃഷ്ണൻ. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്റെ സൂചന നൽകിയത്. യെസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഇരുവർക്കുമൊപ്പമുണ്ട്.

മോഹൻലാലും ഉണ്ണികൃഷ്ണനും ഒന്നിക്കുന്നത് ആരാധകരെ ആവേശത്തിലാക്കുകയാണ്. ത്രില്ലറിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ സംവിധായകൻ അജയ് വാസുദേവൻ ഉൾപ്പടെയുള്ള നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് ആശംസയുമായി എത്തി. 

നേരത്തെ പുതിയ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ചിത്രം ഉണ്ണികൃഷ്ണൻ പങ്കുവെച്ചിരുന്നു. ഉദയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ ആരോമ മോഹൻ, ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ, ആർട്ട് ഡയറക്ടർ മോഹൻദാസ്, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവർക്കൊപ്പമായിരുന്നു ചിത്രം. ഇവരായിരിക്കും ചിത്രത്തിന്റെ അണിയറയിലുണ്ടാവുക എന്നാണ് സൂചന. 

ദിലീപിനെ നായകനാക്കി എടുത്ത കോടതി സമക്ഷം ബാലൻ വക്കീലാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം. അതിന് മുൻപ് ചെയ്ത രണ്ട് ചിത്രത്തിലും മോഹൻലാലായിരുന്നു നായകൻ. മിസ്റ്റർ ഫ്രോഡ്, വില്ലൻ. എന്നാൽ മികച്ച വിജയം നേടാൻ രണ്ട് ചിത്രത്തിനുമായില്ല. 2012 ൽ മോഹൻലാലിനെ നായകനാക്കി ഉണ്ണികൃഷ്ണൻ ചെയ്ത ​ഗ്രാന്റ് മാസ്റ്റർ വൻ വിജയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com