കാടും കാട്ടാറും പിന്നെ ഈ പെൺപോരാളിയും; വൈറലായി അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ട്

നിരവധി ആരാധകരുള്ള താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ അമ്പരപ്പിക്കാറുണ്ട്
കാടും കാട്ടാറും പിന്നെ ഈ പെൺപോരാളിയും; വൈറലായി അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ട്

മികച്ച കഥാപാത്രങ്ങളിലൂടെ തെന്നന്ത്യൻ ആരാധകരുടെ മനം കവർന്ന കുട്ടിത്താരമാണ് അനിഖാ സുരേന്ദ്രൻ. ബാലതാരത്തിൽ നിന്ന് നായികാ പദവിയിലേക്കുള്ള യാത്രയിലാണ് താരമിപ്പോൾ. നിരവധി ആരാധകരുള്ള താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. യൂറോപ്യൻ പെൺ പോരാളികളുടെ ലുക്കിലാണ് താരം എത്തുന്നത്. 

കയ്യിൽ അമ്പും വില്ലുമെടുത്ത് മധ്യകാലത്തെ യോദ്ധാവായ യൂറോപ്യന്‍ സ്ത്രീകളുടെ വേഷവിധാനത്തിലാണ് അനിഖയുടെ ഫോട്ടോഷൂട്ട്. ലോങ് ഫ്രോക്കിനെ വ്യത്യസ്തമാക്കുന്നത് അതിന് മേലെ ധരിച്ച വെൽവെറ്റ് കോട്ടും സ്ലീവുമാണ്. കാടിന്‍റെ പാശ്ചാത്തലത്തില്‍ കാട്ടരുവിയ്ക്ക് സമീപത്തുനിന്നുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബിനു സീന്‍സ് ഫോട്ടോഗ്രഫിയാണ്. താരം തന്നെയാണ് മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. 

അതിനിടെ അനിഖയെ കണ്ടാൽ ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ സൂസന്‍ പെവന്‍സിയെപോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെ കൗ​ഗേൾ ലുക്കിലുള്ള താരത്തിൻ‍റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. 2007 ല്‍ മോഹന്‍ലാലിന്‍റെ ഛോട്ടാ മുംബൈയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി ചിത്രങ്ങളിൽ അനിഖ വേഷമിട്ടു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com