ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും, ചിത്രങ്ങള്‍ 

സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും, ചിത്രങ്ങള്‍ 

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ. എമില്‍ വിന്‍സെന്റ് ആണ് വരന്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു. 

മകളുടെ വിവാഹനിശ്ചയ വാര്‍ത്ത ആന്റണി ആണ് പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി ഒപ്പം ചേര്‍ന്ന ആന്റണി പിന്നീട് സൂപ്പര്‍താരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. നടന്റെ നിര്‍മ്മാണക്കമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ ചുമതല ആന്റണിയാണ് നിര്‍വ്വഹിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com