ഹോളിവുഡ് സ്റ്റൈലിൽ ഇന്ദ്രൻസിന്റെ ഫോട്ടോഷൂട്ട്; സൂപ്പർസ്റ്റാർ എന്ന് ആരാധകർ; വൈറൽ

ഹോളിവുഡ് സ്റ്റൈലിൽ ഇന്ദ്രൻസിന്റെ ഫോട്ടോഷൂട്ട്; സൂപ്പർസ്റ്റാർ എന്ന് ആരാധകർ; വൈറൽ

ദി ബോഹീമിയൻ ഗ്രൂവ് ടീമിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസിന്റെ കിടിൽ മേക്ക് ഓവർ

ങ്ങനെയൊരു ഇന്ദ്രൻസിനെ നിങ്ങളാരും കണ്ടുകാണില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഇന്ദ്രൻസിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ബൊഹീമിയൻ ലുക്കിലുള്ള ​ഗംഭീര ഫോട്ടോകളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. 

ബ്ല്യൂ ഡെനിം ഷർട്ടും ജീൻസുമാണ് ഇന്ദ്രൻസിന്റെ വേഷം. അരയിലെ ബെൽറ്റു കൂടിയാവുമ്പോൾ ലുക്കിന് പൂർണത ലഭിക്കുന്നു. ഇത് കൂടാതെ മറ്റൊരു വേഷത്തിലും താരം എത്തുന്നുണ്ട്. എന്തായാലും താരത്തിന്റെ മേക്കോവർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്റർനാഷണൽ ലുക്കുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ കെവിൻ ബേക്കണിന്റെ ട്രെമോർസിലെ രം​ഗമാണെന്നാണ് ആദ്യം ചിന്തിച്ചതെന്നും ആരാധകർ കുറിക്കുന്നു. 

ദി ബോഹീമിയൻ ഗ്രൂവ് ടീമിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസിന്റെ കിടിൽ മേക്ക് ഓവർ. നേരത്തേ, സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ടീമാണ് ദി ബോഹീമിയൻ ഗ്രൂവ്. ടിജോ ജോൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫാഷൻ ഡയറക്ടർ അച്ചുവാണ് സംവിധാനം. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയായ രേഷ്മയും ഫോട്ടോഷൂട്ടിലുണ്ട്. 'ത്രൂ ദി ഓഷ്യൻ, ആന്റ് ഫാർ ബിയോണ്ട്' എന്നാണ് കൺസെപ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com