'വാപ്പിച്ചിയുടെ നിലവാരത്തിലേക്ക് എത്താന്‍ ഞാന്‍ കഷ്ടപ്പെടുകയാണ്', ഏറ്റവും വലിയ സന്തോഷമെന്തെന്ന്  തുറന്നു പറഞ്ഞ് ദുല്‍ഖര്‍

മമ്മൂട്ടിയെ ഉമ്മവയ്ക്കുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു മനോഹരമായ പിറന്നാള്‍ ആശംസ താരം പങ്കുവെച്ചത്
'വാപ്പിച്ചിയുടെ നിലവാരത്തിലേക്ക് എത്താന്‍ ഞാന്‍ കഷ്ടപ്പെടുകയാണ്', ഏറ്റവും വലിയ സന്തോഷമെന്തെന്ന്  തുറന്നു പറഞ്ഞ് ദുല്‍ഖര്‍

വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ ഉമ്മവയ്ക്കുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു മനോഹരമായ പിറന്നാള്‍ ആശംസ താരം പങ്കുവെച്ചത്. തന്റെ സമാധാനവും സെന്നും വാപ്പിച്ചിയാണ് എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. എന്തിനും തനിക്ക് സമീപിക്കാവുന്ന ഒരാളാണെന്നും താന്‍ പറയുന്നതെല്ലാം കേട്ട് എപ്പോഴും തന്നെ ശാന്തനാക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയൊള്ളൂവെന്നും ദുല്‍ഖര്‍ പറയുന്നു. 

എന്റേത്, എന്റെ വാപ്പിച്ചിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. എനിക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍.  എന്തിനും ഏതിനും എനിക്ക് സമീപിക്കാന്‍ പറ്റുന്ന ഒരാള്‍. എപ്പോഴും ഞാന്‍ പറയുന്നതെല്ലാം വെറുതെകേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുണ്ടാക്കിയ അതുല്യമായ നിലവാരത്തിലേക്ക് എത്താന്‍ എല്ലാ ദിവസവും ഞാന്‍ കഷ്ടപ്പെടുകയാണ്.  ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷമാണ്. സന്തോഷ ജന്മദിനം പാ. നിങ്ങള്‍ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു.' ദുല്‍ഖര്‍ കുറിച്ചു.

റിയല്‍ ലൈഫ് സൂപ്പര്‍ഹീറോ, ദി പെര്‍ഫക്റ്റ് മാന്‍, പ്രായം പിന്നോട്ടുപോവുകയാണ്, എന്റെ ശക്തനായ ഡാഡി തുടങ്ങിയ ഹാഷ്ടാഗിനൊപ്പമാണ് കുറിപ്പ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ദുല്‍ഖറിന്റെ ചിത്രം. ഈ അച്ഛനും മകനും എന്തൊരു ക്യൂട്ടാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇതിലും മികച്ച പിറന്നാള്‍ ആശംസയില്ലെന്നും ആരാധകര്‍ കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com