3.5 കോടി രൂപ വകമാറ്റിയത് നികുതിവെട്ടിക്കാൻ; എആർ റഹ്മാന് കോടതി നോട്ടീസ്

3.5 കോടിയുടെ പ്രതിഫലത്തുക നികുതിവെട്ടിക്കുന്നതിനായി ചാരിറ്റി സംഘടനയായ എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റി എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ
3.5 കോടി രൂപ വകമാറ്റിയത് നികുതിവെട്ടിക്കാൻ; എആർ റഹ്മാന് കോടതി നോട്ടീസ്

ചെന്നൈ; നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫലത്തുക നികുതിവെട്ടിക്കുന്നതിനായി ചാരിറ്റി സംഘടനയായ എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റി എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

അപ്പീൽ അം​ഗീകരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി  ഓസ്കാർ പുരസ്കാര ജേതാവിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിനായി 2011-12 കാലഘട്ടത്തിൽ 3.47 കോടി രൂപ പ്രതിഫലമായി ലഭിച്ചത്. ഈ പണം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

മൂന്നു വർഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. തനിക്കുള്ള പ്രതിഫലം എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാൽ മതിയെന്ന് റഹ്മാൻ പറയുകയായിരുന്നെന്നും വകുപ്പ് വ്യക്തമാക്കുന്നു. റഹ്മാന്റെ അക്കൗണ്ടിൽ വന്നിരുന്നെങ്കിൽ നികുതി അടയ്ക്കേണ്ടിവരുമായിരുന്നെന്നും എന്നാൽ ട്രസ്റ്റിന് നൽകിയതോടെ ടാക്സ് ഈടാക്കാനാവില്ല. ചാരിറ്റി സംഘടനകളെ ഇൻകം ടാക്സ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com