കങ്കണ ഭ​ഗത് സിങ്ങിനെപ്പോലെയെന്ന് വിശാൽ; ധീരരക്തസാക്ഷിയെ നാണംകെടുത്തരുതെന്ന് ആരാധകർ

കങ്കണയുടെ പ്രവൃത്തി ഭ​ഗത് സിങ് 1920 കളിൽ നടത്തിയ പോരാട്ടത്തിനോട് സമാനമാണ് എന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്
കങ്കണ ഭ​ഗത് സിങ്ങിനെപ്പോലെയെന്ന് വിശാൽ; ധീരരക്തസാക്ഷിയെ നാണംകെടുത്തരുതെന്ന് ആരാധകർ

ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്വാതന്ത്ര്യ സമരസേനാനി ഭ​ഗത് സിങ്ങിനോട് ഉപമിച്ച് നടൻ വിശാൽ. കങ്കണയുടെ പ്രവൃത്തി ഭ​ഗത് സിങ് 1920 കളിൽ നടത്തിയ പോരാട്ടത്തിനോട് സമാനമാണ് എന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്. താരത്തിന്റെ ധൈര്യത്തേയും പ്രശംസിക്കാനും താരം മറന്നില്ല.

'നിങ്ങളുടെ ധൈര്യത്തിന് കൈയടി. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാന്‍ നിങ്ങള്‍ രണ്ട് വട്ടം ആലോചിച്ചിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ സ്വന്തം പ്രശ്‌നം മാത്രമല്ല. സര്‍ക്കാറിന്റെ കോപത്തെ നേരിട്ടപ്പോള്‍ പോലും ശക്തയായി നേരിട്ടു. 1920കളില്‍ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ മാത്രമല്ല, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കുന്ന ഉദാഹരണമാണ് നിങ്ങൾ.'-വിശാല്‍ ട്വീറ്റ് ചെയ്തു.

അതിനിടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് ധീര രക്തസാക്ഷിയുമായി കങ്കണയെ ഉപമിച്ചതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഇതിലൂടെ ഭ​ഗത് സിങ്ങിനെ നാണംകെടുത്തുകയാണ് എന്നാണ് വിമർശകർ പറയുന്നത്. കങ്കണ ചെയ്യുന്നതെല്ലാം സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടിയാണെന്നും ധീരരക്തസാക്ഷിയുടെ പ്രവർത്തനങ്ങളുമായി എങ്ങനെയാണ് ബന്ധപ്പെടുത്തുകയെന്നും അവർ ചോദിക്കുന്നു.

മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. ഭീഷണി രൂക്ഷമായതോടെ കങ്കണയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷയാണ് കേന്ദ്രം ഒരുക്കിയത്. തുടര്‍ന്ന് കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവാദത്തില്‍ കങ്കണയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com