എത്ര ഊതിയിട്ടും കെടാതെ മെഴുകുതിരി; മഞ്ജുവിന് കൂട്ടുകാരി നൽകിയ പിറന്നാൾ 'പണി'; വിഡിയോ വൈറൽ

പിറന്നാൾ കേക്കിലെ മെഴുകിതിരിയിൽ ചെറിയ പണിഒപ്പിച്ചുകൊണ്ട് താരത്തിന്റെ  സുഹൃത്താണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്
എത്ര ഊതിയിട്ടും കെടാതെ മെഴുകുതിരി; മഞ്ജുവിന് കൂട്ടുകാരി നൽകിയ പിറന്നാൾ 'പണി'; വിഡിയോ വൈറൽ

ലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ പിറന്നാൾ ആഘോഷ വിഡിയോ ആണ്. പിറന്നാൾ കേക്കിലെ മെഴുകിതിരിയിൽ ചെറിയ പണിഒപ്പിച്ചുകൊണ്ട് താരത്തിന്റെ  സുഹൃത്താണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്. 

കേക്കിന് ചുറ്റും കത്തിച്ചുവെച്ചിരിക്കുന്ന മെഴുകുതിരി കെടുത്താനായി മഞജു മാറി മാറി ഊതിനോക്കുന്നുണ്ടെങ്കിലും അത് കെടാതെ വീണ്ടും തെളിഞ്ഞുവരികയാണ്. താരത്തിന്റെ സുഹൃത്തായ ഫാത്തിമ നിലുഫർ ഷെറീഫിന്റെ ഹെയർ ഫെയർ ക്ലിനിക്കിൽവെച്ചായിരുന്നു പിറന്നാൾ ആഘോഷിച്ചത്. ചിരിനിറക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com