പ്രമുഖ തമിഴ്‌നടന്‍ ഫ്ലോറന്റ്  പെരേര കോവിഡ് ബാധിച്ച് മരിച്ചു

രണ്ടാഴ്ച മുന്‍പാണ് പെരേരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്
പ്രമുഖ തമിഴ്‌നടന്‍ ഫ്ലോറന്റ്  പെരേര കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ഫ്ലോറന്റ്  സി പെരേര കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സംവിധായകന്‍ സീനു രാമസ്വാമിയാണ് ഫ്ലോറന്റ്  കോവിഡ് ബാധിച്ച് മരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നും  വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും സീനു രാമസ്വാമി ട്വിറ്ററില്‍ കുറിച്ചു. 

2003ല്‍ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ്  സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഭു സോളമന്റെ കയല്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്‍, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു.  കലൈഞ്ജര്‍ ടിവി, വിജയ് ടിവി, വിന്‍ ടിവി എന്നീ ചാനലുകളിലും ഫ്ലോറന്റ്  ജോലി ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com