'എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയൻ ആണ്'; പാട്ടു പാടി നസ്രിയ; വിഡിയോ വൈറൽ

നട്‌പേ തുണൈ എന്ന തമിഴ് ചിത്രത്തിലെ കേരളത്തെക്കുറിച്ചുള്ള ഒരു പാട്ടാണ് നസ്രിയ പാടിയിരിക്കുന്നത്
'എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയൻ ആണ്'; പാട്ടു പാടി നസ്രിയ; വിഡിയോ വൈറൽ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നസ്രിയ. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. നടി എന്ന നിലയിൽ മാത്രമല്ല ​ഗായികയായും നിർമാതാവും നസ്രിയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്.

നട്‌പേ തുണൈ എന്ന തമിഴ് ചിത്രത്തിലെ കേരളത്തെക്കുറിച്ചുള്ള ഒരു പാട്ടാണ് നസ്രിയ പാടിയിരിക്കുന്നത്. എന്റെ സ്റ്റേറ്റ് കേരളം ആണോ, എന്റെ സിഎം വിജയന്‍ ആണോ, എന്റെ ഡാൻസ് കഥകളിയാണോ എന്ന് തുടങ്ങുന്ന പാട്ടാണ് താരം മനോഹരമായ എക്സപ്രഷനോടെ പാ‍ടിയിരിക്കുന്നത്. എന്തായാലും സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ് ​ഗാനം. മുൻപും തന്റെ പാട്ടുകൾ താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെക്കാറുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

'എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയന്‍ ആണ്, എന്റെ ഡാൻസ് കഥകളിയാണ്!!! കേരള പാട്ട്' എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ. താരത്തിന്റെ സഹോദരനും നടനുമായ നവീനും വിഡിയോ പങ്കുവെച്ചിരുന്നു. സലാല മൊബൈല്‍സ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പാട്ട് പാടിയാണ് നസ്രിയ ആദ്യമായി പിന്നണി​ഗായികയാവുന്നത്. തുടർന്ന് തുടര്‍ന്ന് ബാംഗ്ലൂര്‍ ഡേയ്‌സ്, വരത്തന്‍ തുടങ്ങിയ സിനിമകളിലും നസ്രിയ പാട്ടുകള്‍ പാടിയിരുന്നു. മൂന്ന് ​ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com