കോവിഡ് നെഗറ്റീവായിട്ടും എസ്പിബി വെന്റിലേറ്ററില്‍ തന്നെ; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്ന് ചരണ്‍; വിഡിയോ

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്
കോവിഡ് നെഗറ്റീവായിട്ടും എസ്പിബി വെന്റിലേറ്ററില്‍ തന്നെ; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്ന് ചരണ്‍; വിഡിയോ

പ്രമുഖ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യന്‍ കോവിഡ് മുക്തനായിട്ടും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍. വെന്റിലേറ്ററില്‍ തന്നെയാണ് എസ്പിബി. അച്ഛന്‍ വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഫിസിയോതെറാപ്പി ചെയ്യിക്കുന്നുണ്ടെന്നും വിഡിയോ സന്ദേശത്തിലൂടെ മകന്‍ എസ്പി ചരണ്‍ വ്യക്തമാക്കി. 

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് അവസ്ഥ മോശമാവുകയായിരുന്നു. അച്ഛന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇന്‍ഫക്ഷനൊന്നും ആയിട്ടില്ലെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശ്വസനപ്രക്രിയയും മെച്ചപ്പെടാനുണ്ട്. ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ സാധിക്കുമെന്നും ചരണ്‍ വ്യക്തമാക്കി. 

ഡോക്ടര്‍മാരുടെ സഹോയത്തോടെയാണ് എഴുന്നേറ്റ് ഇരിക്കുന്നത്. ദിവസവും 15-20 മിനിറ്റോളും എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. 10-15 മിനിറ്റോളം ഫിസിയോ ചെയ്യുന്നുണ്ട്. അച്ഛന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. സെപ്റ്റംബറില്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S. P. Charan/Producer/Director (@spbcharan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com