ഇനി ആഘോഷം ഓണ്‍ലൈനില്‍; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ഉള്‍പ്പടെ 11 ചിത്രങ്ങള്‍; റിലീസ് വിശേഷങ്ങള്‍ അറിയാം

സൂപ്പര്‍താര അക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് കാത്തിരിക്കുന്നത്.
ഇനി ആഘോഷം ഓണ്‍ലൈനില്‍; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ഉള്‍പ്പടെ 11 ചിത്രങ്ങള്‍; റിലീസ് വിശേഷങ്ങള്‍ അറിയാം

കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ തീയെറ്ററുകള്‍ തുറക്കുന്നതില്‍ പ്രതിസന്ധി തുടരുകയാണ്. എന്നാല്‍ ഇനിയും പ്രേക്ഷകരെ നിരാശരാക്കാന്‍ ബോളിവുഡ് തയാറല്ല. ദീപാവലി ആഘോഷം ഓണ്‍ലൈനിലാക്കാനുള്ള തീരുമാനത്തിലാണ് ഹിന്ദി സിനിമാലോകം. അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ഉള്‍പ്പടെ 11 ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരില്‍ എത്തുന്നത്. സൂപ്പര്‍താര അക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് കാത്തിരിക്കുന്നത്. ചിത്രങ്ങളുടെ റിലീസ് വിവരങ്ങള്‍ ഇങ്ങനെ. 

ലക്ഷ്മി ബോംബ്
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ഹൊറര്‍ കോമഡിയാണ്. നവംബര്‍ ഒമ്പതിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലാസ് ചെയ്യുന്നത്. തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ രാഘവ ലോറന്‍സിന്ഡറെ കാഞ്ചനയുടെ റീമേക്കാണ് ഇത്. കിയാര അധ്വാനി, തുഷാന്‍ കപൂര്‍, ഷറദ് കെല്‍കര്‍, അശ്വിനി കല്‍സേകര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഖാലി പീടി
യുവതാരങ്ങളായ ഇഷാന്‍ ഖട്ടറും അനന്യ പാണ്ഡ്യയും പ്രധാനകഥാപാത്രങ്ങളാവുന്ന റൊമാന്റിക് ആക്ഷന്‍ ഡ്രാമയാണിത്. നവാഗതനായ മഖ്ബൂല്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീപ്ലസിലൂടെയും സീ5 ലൂടെയും ഒക്ടോബര്‍ രണ്ടിനാണ് റിലീസ്. 


സീരിയസ് മെന്‍

നവാസുദ്ദീന്‍ സിദ്ധീഖി, സുധീര്‍ മിശ്ര എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. മനു ജോസഫിന്റെ സീരിയസ് മെന്‍ എന്ന ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ രണ്ടിനാണ് റിലീസ്. 

നിശബ്ദം

അനുഷ്‌ക ഷെട്ടിയും ആര്‍ മാധവനും ഒന്നിക്കുന്ന ഹൊറര്‍ ചിത്രമാണിത്. കില്‍ ബില്‍ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ മൈക്കിള്‍ മാഡ്‌സന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഹേമന്ദ് മധൂകറാണ് ചിത്രത്തിന്റെ സംവിധാനം. ഗാന്ധി ജയന്ധി റിലീസായി ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഗിന്നി വെഡ്‌സ് സണ്ണി
വിക്രാന്ത് മാസ്സെയും യാമി ഗൗതവും നായികാനായകന്മാരായി എത്തുന്ന റൊമാന്റിക് കോമഡിയാണ് ചിത്രം. ഒക്ടോബര്‍ ഒന്‍പതിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. 

ബുജി; ദി പ്രൈഡ് ഓഫ് ഇന്ത്യ
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ള യുദ്ധ ആക്ഷന്‍ ചിത്രമാണിത്. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, സൊനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് പ്രധാവേഷത്തില്‍ എത്തുന്നത്. 1971 ലെ ഇന്ത്യ- പാക് യുദ്ധമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

ലുഡോ
അനുരാഗ് ബസുവിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ലുഡോ. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. 


ദി ബിഗ് ബുള്‍
അഭിഷേക് ബച്ചനെ നായകനാക്കി കൂകി ഗുലാട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1992 ലെ ഇന്ത്യയുടെ സെക്യൂരിറ്റി സ്‌കാമിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

ടോര്‍ബാസ്
സൈനികനായി സഞ്ജയ് ദത്ത് വേഷമിടുന്ന ചിത്രമാണിത്, നര്‍ഗിസ് ഫുക്രി, രാഹല്‍ ദേവ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഗിരിഷ് മാലിക്കാണ് സംവിധാനം. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ ്ചിത്രം എത്തുക. 

കാലി ഖുഹി
പ്രേതത്തിന്റെ പിടിയില്‍ നിന്ന് തന്റെ ഗ്രാമത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ശിവാഖി എന്ന പത്തു വയസുകാരിയുടെ ചിത്രമാണിത്. ശബ്ദ ആസ്മി, സത്യദീപ് മിശ്ര, സന്‍ജീത ഷെയ്ഖ്, റിവ അറോറ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. 


ബോംബെ റോസ്
ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ചിത്രമാണിത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com