വിവാദ യൂട്യൂബറുടെ 'ആന്റി ഇന്ത്യൻ' സിനിമ; പൂർണ വിലക്കേർപ്പെടുത്തി സെൻസർ ബോർഡ്

വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്നും അതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്
ബ്ലൂ സട്ടൈ മാരൻ/ ഫേസ്ബുക്ക്
ബ്ലൂ സട്ടൈ മാരൻ/ ഫേസ്ബുക്ക്

വിവാദ യൂട്യൂബര്‍ ബ്ലൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരഭമായ 'ആന്റി ഇന്ത്യന് പൂർണ വിലക്കേർപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമ പൂര്‍ണമായും വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്നും അതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. പുനഃപരിശോധന കമ്മിറ്റിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ബ്ലൂ സട്ടൈ മാരൻ. 

സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം നിരാശാജനകമാണെന്ന് മാരന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന് വേണമെങ്കില്‍ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാമായിരുന്നു അല്ലെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാമായിരുന്നു. എ സര്‍ട്ടിഫിക്കറ്റോ യു സര്‍ട്ടിഫിക്കറ്റോ നല്‍കാം. എന്നാല്‍, സിനിമ നിരോധിക്കാനാകുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 

താൻ ഈ സിനിമയിലൂടെ വളരെ ഗൗരവകരമായ വിഷയമാണ് അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രമേയമെന്നും ബ്ലൂ സട്ടൈ മാരൻ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ബ്ലൂ സട്ടൈ മാരന്‍ താന്‍ സംവിധാനം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com