ഓസ്‌കര്‍ നേടിയാൽ എവിടെ സൂക്ഷിക്കും? 'എന്തായാലും ബാത്ത്‌റൂമില്‍ വയ്ക്കില്ല'; അന്ന് ഇർഫാൻ ഖാൻ പറഞ്ഞത്

ഓസ്‌കര്‍ ലഭിക്കുന്നതിനെക്കുറിച്ച് 2017 ലെ ഒരു അഭിമുഖത്തിലാണ് താരം മനസു തുറന്ന്
ഇര്‍ഫാന്‍ ഖാന്‍/ ഫയൽ ചിത്രം
ഇര്‍ഫാന്‍ ഖാന്‍/ ഫയൽ ചിത്രം

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ താരം ഓസ്‌കര്‍ പുരസ്‌കാര ചിത്രങ്ങളായ സ്ലംഡോഗ് മില്യനേയര്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം താരം വിടപറഞ്ഞു. ഇപ്പോള്‍ ഓസ്‌കര്‍ വേദിയില്‍ ആദരിക്കപ്പെട്ടിരിക്കുകയാണ് താരം.

എന്നെങ്കിലും തനിക്ക് ഓസ്‌കര്‍ പുരസ്‌കാരം നേടാനാകുമെന്ന് ഇര്‍ഫാന്‍ ആഗ്രഹിച്ചിരുന്നു. ഓസ്‌കര്‍ ലഭിക്കുന്നതിനെക്കുറിച്ച് 2017 ലെ ഒരു അഭിമുഖത്തിലാണ് താരം മനസു തുറന്ന്. എന്നാല്‍ താരത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തിയിരുന്നത് ഓസ്‌കര്‍ ലഭിച്ചുകഴിഞ്ഞാല്‍ എവിടെ സൂക്ഷിക്കും എന്നായിരുന്നു. 

ഒരുപാട് പുരസ്‌കാരങ്ങള്‍ എന്നാല്‍ വളരെ ചെറുതാണ്. പക്ഷേ അത്, അതാണ് എല്ലാം മാറ്റിമറിക്കുന്ന അവാര്‍ഡ്. അഭിനേതാവ് എന്ന നിലയില്‍ ഇത് എല്ലാ അവസരങ്ങളും തുറന്നുതരം. ഓസ്‌കര്‍ സൂക്ഷിക്കുക ബാത്ത്‌റൂമില്‍ ആയിരിക്കില്ല എനിക്ക് ഇറിയാം. അത് എന്നെങ്കിലും വന്നാല്‍ സ്വന്തം സ്ഥലവുമായിട്ടാവും വരിക. സ്വന്തം ഇടം അത് കണ്ടെത്തും- ഇര്‍ഫാന്‍ പറഞ്ഞു.  

അന്തരിച്ച ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍, സീന്‍ കൊന്നെരി, ഭാനു അത്തയ്യ എന്നിവര്‍ക്കൊപ്പമാണ് താരത്തെ ആദരിച്ചത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച സലാം ബോംെേബയിലൂടെയാണ് ഇര്‍ഫാന്‍ അഭിയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അംഗ്രേസി മീഡിയം ആയിരുന്നു ഇര്‍ഫാന്റെ അവസാന സിനിമ. ഈ ചിത്രം റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് 2020 ഏപ്രിലില്‍ അദ്ദേഹം മരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com