'ഈ പ്രവൃത്തി ഒരിക്കലും പൊതുസ്ഥലത്ത് ചെയ്യരുത്, മാസ്‌ക് പ്രധാനം'; ആരാധകരോട് കാര്‍ത്തിക് ആര്യന്‍ 

മുഖത്ത് സ്‌കാര്‍ഫ് മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്
കാര്‍ത്തിക്ക് ആര്യന്‍ / ചിത്രം: ഫേസ്ബുക്ക്
കാര്‍ത്തിക്ക് ആര്യന്‍ / ചിത്രം: ഫേസ്ബുക്ക്

കോവിഡ് സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ പാലിക്കേണ്ട ഏറ്റവു പ്രധാനപ്പെട്ട കാര്യം ആരാധകരെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തിക്ക് ആര്യന്‍. മാസ്‌ക് കൃത്യമായി ധരിക്കുന്നതിനെക്കുറിച്ചായിരുന്നു കര്‍ത്തിക്കിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

മുഖത്ത് സ്‌കാര്‍ഫ് മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. വായും മൂക്കും മറയ്ക്കാതെ താടിയിലാണ് മാസ്‌ക് അണിഞ്ഞിരിക്കുന്നത്. ഇതൊരിക്കലും പൊതുസ്ഥലത്ത് പരീക്ഷിക്കരുതെന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. മാസ്‌ക് ആണ് മുഖ്യം എന്ന ഹാഷ്ടാകും ഒപ്പം ചേര്‍ത്തിട്ടുണ്ട്. 

താരത്തിന്റെ നിര്‍ദേശത്തെ പിന്തുണച്ചാണ് ആരാധകരുടെ കമന്റുകള്‍. ചിലര്‍ കാര്‍ത്തിക്കിനെ കാപ്ഷന്‍ കിങ് എന്ന് വിളിച്ചപ്പോള്‍ മറ്റുചിലരാകട്ടെ ഇങ്ങനെയുള്ള പ്രവൃത്തി ഒരിക്കലും ചെയ്യില്ലെന്ന് വാക്ക് നല്‍കുകയാണ്.

മാര്‍ച്ചില്‍ കാര്‍ത്തിക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ ആദ്യമാണ് വൈറസ് ബാധ ഭേദമായെന്ന് താരം ആരാധകരെ അറിയിച്ചത്. 14 ദിവസത്തെ വനവാസം അവസാനിച്ചെന്നാണ് അന്ന് താരം കിറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com