'റിയല്‍ ഹീറോ'; അതേക്കുറിച്ചൊക്കെ ഒരു പുസ്തകം തന്നെ എഴുതാനാവും, പക്ഷേ....; ദുല്‍ഖറിന്റെ കുറിപ്പ്

സിനിമാജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെന്നറിയം
മമ്മൂട്ടി - ദുല്‍ഖര്‍ സല്‍മാന്‍ /ചിത്രം ഫെയ്‌സ്ബുക്ക്
മമ്മൂട്ടി - ദുല്‍ഖര്‍ സല്‍മാന്‍ /ചിത്രം ഫെയ്‌സ്ബുക്ക്


ചലച്ചിത്ര ജീവിതത്തില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ കുറിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയുടെ മായാലോകം കണ്ടെത്തിയപ്പോള്‍ കണ്ണുകള്‍ വിടര്‍ന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്റെ ഭാഗമാവാന്‍ ആഗ്രഹിച്ച അവന്‍ അതിനുവേണ്ടി അശ്രാന്തമായി പരിശ്രമിച്ചുവെന്ന് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു

ആദ്യ അവസരം ലഭിച്ചപ്പോള്‍ തന്റെ മുദ്ര പതിപ്പിക്കാനായി അക്ഷീണനായി അവന്‍ യത്‌നിച്ചു. സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാള്‍ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും ദുല്‍ഖറിന്റെ കുറിപ്പില്‍ പറയുന്നു


ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്

50 വര്‍ഷം ഒരു നടനായി ജീവിക്കുക. വലിയ സ്വപ്നങ്ങള്‍ കണ്ട്, പരിശ്രമം അവസാനിപ്പിക്കാതെ, ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട്, ഒരിക്കലും തൃപ്!തനാവാതെ, ക്ഷീണിച്ചുപോവാതെ, അടുത്ത മികത്ത കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അടങ്ങാത്ത വിശപ്പോടെ, ഒരു മെഗാസ്റ്റാര്‍ എന്നതിനേക്കാള്‍ ഒരു നടനായി അറിയപ്പെടാനുള്ള ആഗ്രഹത്തോടെ, സിനിമയെന്ന കലയെ ഞാന്‍ കണ്ട മറ്റേതു നടനേക്കാള്‍ സ്‌നേഹിച്ച്, ലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കി, തലമുറകളെ സ്വാധീനിച്ച്, അവര്‍ക്ക് മാതൃക സൃഷ്ടിച്ച്, മാറുന്ന കാലത്തും ചില മൂല്യങ്ങളെ മുറുകെപ്പിടിച്ച്, എപ്പോഴും ബന്ധങ്ങളെ വിലമതിച്ച്, സത്യസന്ധതയ്ക്ക് വിലകൊടുത്ത്, ഒരിക്കലും കുറുക്കുവഴികള്‍ തേടിപ്പോകാതെ അവനവനോട് മത്സരിച്ച്, ഒരു യഥാര്‍ഥ നായകനായി നിലകൊണ്ട്..

സിനിമാജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെന്നറിയം. അന്‍പത് ആണ്ടുകള്‍ പിന്നിടുന്നുവെന്നത് ചെറിയ കാര്യമല്ല. എന്റെ ജീവിതത്തിലെ അനുഗ്രഹങ്ങളെ കുറിച്ച് ഓരോദിവസവും ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ സിനിമാ ജീവിതത്തിന് സാക്ഷിയാകാന്‍ എനിക്ക് കഴി്ഞ്ഞിട്ടുണ്ട്. ആ വെളിച്ചത്തില്‍ ആളുകള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം ഞാന്‍ അറിഞ്ഞു, അനുഭവിച്ചു. നിങ്ങളെ ജീവിതം കൊണ്ട് സ്പര്‍ശിച്ച അവര്‍ പറഞ്ഞത് കേട്ടാല്‍ ഒരു പുസ്തകം തന്നെ എഴുതാന്‍ കഴിയും. പക്ഷെ ഞാന്‍ നിര്‍ത്തുന്നു. 

സിനിമയുടെ അത്ഭുതലോകം കണ്ടെത്തിയപ്പോള്‍ കണ്ണുകള്‍ വിടര്‍ന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്റെ ഭാഗമാവാന്‍ ആഗ്രഹിച്ച അവന്‍ അതിനുവേണ്ടി അശ്രാന്തമായി പരിശ്രമിച്ചു. ആദ്യ അവസരം ലഭിച്ചപ്പോള്‍ തന്റെ മുദ്ര പതിപ്പിക്കാനായി അക്ഷീണനായി അവന്‍ യത്‌നിച്ചു. സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാള്‍ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com