എന്റെ പേരില്‍ പണച്ചെലവുള്ള പരിപാടി വേണ്ട; ആദരിക്കുന്നതില്‍ സന്തോഷം; സര്‍ക്കാരിനോട് മമ്മൂട്ടി

പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം

കൊച്ചി: ചലച്ചിത്രലോകത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമെന്ന് നടന്‍ മമ്മൂട്ടി. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സിനിമാമന്ത്രി സജി ചെറിയാനെ മമ്മൂട്ടി ഈ നിലപാടറിയിച്ചു. 

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച 'അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com