മുടി പരിശോധിച്ചു; സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും കൂട്ടരും  മയക്കുമരുന്ന് ഉപയോഗിച്ചു; ഫോറന്‍സിക് റിപ്പോര്‍ട്ട്‌

സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ മുടി പരിശോധയ്ക്ക് അയച്ചത്.
രാഗിണി ദ്വിവേദി - സഞ്ജന ഗല്‍റാണി
രാഗിണി ദ്വിവേദി - സഞ്ജന ഗല്‍റാണി

ബംഗളൂരു: പ്രശസ്ത നടികളായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്ററല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി (സിഎസ്എഫ്എല്‍) സ്ഥീരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വലിയ വാര്‍ത്തയായതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച് ഇവര്‍ രംഗത്തുവന്നിരുന്നു. 

നടിമാര്‍ക്കൊപ്പം വീരേന്‍ ഖന്ന, രാഹുല്‍ ടോന്‍സ്, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി പ്രതികളുടെ മുടികള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യം ലാബ് ഇത്  നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും അത് നല്‍കിയിരുന്നു. പരിശോധനാഫലം വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

9 മാസങ്ങള്‍ക്ക് മുന്‍പ് നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ മുടി പരിശോധയ്ക്ക് അയച്ചത്. മുടി പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ അതിന്റെ അംശം ഒരുവര്‍ഷം വരെ ശരീരത്തിലുണ്ടാകും. എന്നാല്‍ രക്തവും മൂത്രവും 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാല്‍ മാത്രമെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താവൂ. ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com