പ്രിയങ്ക ചോപ്ര/ ഫേസ്ബുക്ക്
പ്രിയങ്ക ചോപ്ര/ ഫേസ്ബുക്ക്

'അടിവസ്ത്രം കാണണം, അല്ലെങ്കില്‍ ആളുകളെന്തിനാണ് സിനിമ കാണാന്‍ വരുന്നത്?'; സല്‍മാന്‍ ഖാന്‍ ഇടപെട്ടു; പ്രിയങ്ക ചോപ്ര

താരത്തിന്റെ പുസ്തകമായ അണ്‍ഫിനിഷ്ഡിലാണ് സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചും ഫേവറിസത്തെക്കുറിച്ചും തുറന്നു പറഞ്ഞത്

ബോളിവുഡ് സംവിധായകരില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ പുസ്തകമായ അണ്‍ഫിനിഷ്ഡിലാണ് സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചും ഫേവറിസത്തെക്കുറിച്ചും തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ നിരവധി മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. 

ഒരു സിനിമയിലെ ഗാന ചിത്രീകരണത്തിനിടെ വെസ്ത്രങ്ങള്‍ ഊരിമാറ്റുന്ന ഒരു രംഗമുണ്ട്. നീണ്ട ഗാനം ആയതിനാല്‍ അധിക ലെയറുകള്‍ ധരിച്ചോട്ടെ എന്ന് താരം സംവിധായകനോട് ചോദിച്ചു. സംവിധായകന്‍ അപ്പോള്‍ സ്റ്റൈലിസ്റ്റിനോട് സംസാരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ സ്റ്റൈലിസ്റ്റിനെ വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കി. അതിന് ശേഷം ഫോണ്‍ തന്റെ സമീപത്ത് നിന്നിരുന്ന സംവിധായകന് കൈമാറി. സ്റ്റൈലിസ്റ്റിനോട് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു 'എന്തു തന്നെ സംഭവിച്ചാലും അടിവസ്ത്രം കാണണം, അല്ലെങ്കില്‍ ആളുകള്‍ എന്തിനാണ് സിനിമ കാണാന്‍ വരുന്നത്'. ഇത് തന്നെ അസ്വസ്ഥയാക്കിയെന്നും അടുത്ത ദിവസം തന്നെ പ്രൊജക്റ്റ് വേണ്ടെന്നു വച്ചുവെന്നുമാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. 

എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം സംവിധായകനെ ദേഷ്യപ്പെടുത്തി. തുടര്‍ന്ന് തന്റെ മറ്റൊരു സിനിമയുടെ സെറ്റിലെത്തി അയാള്‍ ദേഷ്യപ്പെട്ടു. നടന്‍ സല്‍മാന്‍ ഖാനാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അപ്രിയങ്ക കുറിച്ചു. മിസ് വേള്‍ഡ് പട്ടം നേടിയതിന് പിന്നാലെ ആദ്യമായി കണ്ട സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ നടിയാകാന്‍ പറ്റുകയൊള്ളൂ എന്നാണ് പറഞ്ഞത്. ലോസ് ആഞ്ചല്‍ല്‍സിലെ വലിയ ഡോക്ടറിനെ അറിയാമെന്നും അയാള്‍ പറഞ്ഞുവെന്നും താരം കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com