ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോസ്റ്റർ
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോസ്റ്റർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ 'എലിയൻ അളിയൻ'; രണ്ടാം ഭാ​ഗം വരുന്നു

ആദ്യ ഭാ​ഗത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തന്നെയാണ് അളിയനേയും ഒരുക്കുന്നത്
Published on

2019 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രം മലയാളികളുടെ മനം കവർന്നു. കൂടാതെ ചിത്രത്തിന് ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. റോബോട്ടുമായുള്ള പ്രായമായ മനുഷ്യന്റെ ആത്മബന്ധമാണ് ചിത്രത്തിൽ പറഞ്ഞത്. ഇപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാ​ഗം വരികയാണ്. 

ഏലിയൻ അളിയൻ എന്നാണ് രണ്ടാം ഭാ​ഗത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റോബോട്ടിന്റെ ചിത്രമുള്ള പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. ആദ്യ ഭാ​ഗത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തന്നെയാണ് അളിയനേയും ഒരുക്കുന്നത്. നിര്‍മ്മാണം എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള.

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും അച്ഛനും മകനുമായാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ എത്തിയത്. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ ആദ്യ ചിത്രമായിരുന്നു. ഇനി രണ്ട് ചിത്രങ്ങള്‍ കൂടി രതീഷിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനുണ്ട്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'കനകം കാമിനി കലഹം', കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ, താന്‍ കേസ് കൊട്' എന്നിവയാണ് ചിത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com