പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുതയില്ല; ആരോപണവുമായി മുസ്തഫയുടെ മുന്‍ ഭാര്യ

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുതയില്ല; ആരോപണവുമായി മുസ്തഫയുടെ മുന്‍ ഭാര്യ
പ്രിയാമണി/ഫയല്‍
പ്രിയാമണി/ഫയല്‍

ടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ. മുസ്തഫ രാജ് താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആയിഷ ആരോപിച്ചു. 

''മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം ഇപ്പോഴും നിലനില്‍ക്കുകയാണ്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ്'' - ആയിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ അവിവാഹിതന്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.

മുസ്തഫക്കെതിരെ ആയിഷ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്. 

തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു.

2017ലാണ് മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com