നായാട്ട് പോസ്റ്റർ
നായാട്ട് പോസ്റ്റർ

ന്യൂയോർക് ടൈംസ് തെരഞ്ഞെടുത്ത അഞ്ചു സിനിമകളിൽ ഒന്ന് നായാട്ട്, ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത് വമ്പന്മാർ

ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലെ ഏക ഇന്ത്യൻ ചിത്രമായിരിക്കുകയാണ്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് മികച്ച അഭിപ്രായമാണ് നേടിയത്. തിയറ്ററിന് പിന്നാലെ നെറ്റ്ഫ്ളിക്സിൽ ചിത്രം എത്തിയതോടെ കേരളത്തിന് പുറത്തുള്ളവരിലേക്കും ചിത്രം എത്തി. ഇപ്പോൾ ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് സിനിമകളിൽ ഉൾപ്പെട്ടിരിക്കുകയാണ് നായാട്ട്.  ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലെ ഏക ഇന്ത്യൻ ചിത്രമായിരിക്കുകയാണ്. 

മൊറോക്കൻ ചിത്രം ദ് അൺനോൺ സെയ്ന്റ്, ഹംഗേറിയൻ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടിഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകൾ. വിവിധ ഭാഷകളിൽ ചിത്രത്തിന്റെ റീമേക്കും ഒരുങ്ങുന്നുണ്ട്. വലിയ ബാനറുകളാണ് നായാട്ടിന്റെ റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദിയിൽ ജോൺ എബ്രഹാമിന്റെ കമ്പനിയും തെലുങ്കിൽ അല്ലു അർജുനുമാണ് റീമേക്ക് അവകാശം വാങ്ങിയത്. നായാട്ടിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം മേനോൻ ആണ്.

ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മൂന്നു പൊലീസുകാരുടെ കഥയാണ് പറയുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതായിരുന്നു രചന. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഏപ്രിൽ എട്ടിനാണ് തിയറ്ററിലെത്തിയത്.  അതിനു പിന്നാലെ നെറ്റ്ഫ്ളിക്സിലും റിലീസായി. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com