കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് എആര്‍ റഹ്മാന്‍, കൂടെ മകനും

54 കാരനായ താരം മകന്‍ എആര്‍ അമീനൊപ്പം എത്തിയാണ് റഹ്മാന്‍ വാക്‌സിന്‍ സ്വീകരിച്ചത്
എആർ റഹ്മാനും മകനും/ ഇൻസ്റ്റ​ഗ്രാം
എആർ റഹ്മാനും മകനും/ ഇൻസ്റ്റ​ഗ്രാം

ചെന്നൈ; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. 54 കാരനായ താരം മകന്‍ എആര്‍ അമീനൊപ്പം എത്തിയാണ് റഹ്മാന്‍ വാക്‌സിന്‍ സ്വീകരിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് വാക്‌സിനാണ് ഇരുവരും എടുത്തത്. 

താരം തന്നെയാണ് വിക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത വിവരം ആരാധകരെ അറിയിച്ചത്. മകനൊപ്പമുള്ള സെല്‍ഫിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. താന്‍ വാക്‌സിന്‍ സ്വീകരിച്ചെന്നു കുറിച്ച താരം നിങ്ങള്‍ എടുത്തോ എന്ന് ആരാധകരോട് ചോദിച്ചു. 

പാട്ടിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 99 സോങ്‌സാണ് റഹ്മാന്റേതായി ഈ വര്‍ഷം പുറത്തുവന്ന ചിത്രം. താരം നിര്‍മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. ഗാനരചന നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com