'സംഗീതത്തിലെ സ്വരമാധുര്യം'; പ്രമുഖ ഗായിക  തപു മിശ്ര അന്തരിച്ചു

36കാരിയായ തപു മിശ്ര 150ലേറെ സിനിമകളില്‍ പാടിയിട്ടുണ്ട്. 
ഗായിക തപുമിശ്ര
ഗായിക തപുമിശ്ര

ഭുവനേശ്വര്‍: പ്രമുഖ ഒഡീഷ ഗായിക തപു മിശ്ര അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 36 വയസായിരുന്നു.

ഇവരുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മെയ് 10ന് മരിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു തപു മിശ്രയുടെ മരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.  ശ്വാസകോശത്തിന്  കാര്യമായ തകരാറുകള്‍  സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ അനുവദിച്ചിരുന്നു. അതിനിടെ വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഒഡിയ സിനിമ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചിരുന്നു.

150ലേറെ സിനിമകളില്‍ തപു മിശ്ര പാടിയിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ ഹിറ്റായിരുന്നു. കൂടാതെ ഒട്ടോറെ ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ മരണത്തില്‍ അനുശോചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com