'ഇനിയും നന്നായി പാടൂവെന്നാണ് അദ്ദേഹം പറഞ്ഞത്, കൈതപ്രം വലിയ മനസ്സിന്റെ ഉടമയായ ഇതിഹാസം'; ഹരീഷ് ശിവരാമകൃഷ്ണൻ

'ഒരു വലിയ മനസ്സിന്റെ ഉടമയായ ഒരു ഇതിഹാസം ആണു അദ്ദേഹം എന്ന് ഒരിക്കൽ കൂടി മനസ്സിലാക്കിയ നിമിഷം'
ഹരീഷ് ശിവരാമകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി/ ഫേയ്സ്ബുക്ക്
ഹരീഷ് ശിവരാമകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി/ ഫേയ്സ്ബുക്ക്

ഴിഞ്ഞ ദിവസമാണ് ​ഗായകൻ ഹരീഷ് ​ശിവരാമകൃഷ്ണനെതിരെ ​ഗാനരചീതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രം​ഗത്തെത്തിയെന്ന വാർത്തകൾ വന്നത്. ഹരീഷ് പാട്ടുകൾ പരത്തിയാണ് പാടുന്നതെന്നും ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്‍ടപ്പെടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിന് പിന്നാലെ തന്റെ ജീവിതകാലം മുഴുവൻ പാട്ടു പാടാൻ താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹരീഷും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ കൈതപ്രത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. ഫേയ്സ്ബുക്ക് കുറിപ്പിലൂടെ കൈതപ്രത്തെ വിളിച്ചു സംസാരിച്ചതിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചത്. 

 ഒരു വലിയ മനസ്സിന്റെ ഉടമയായ ഒരു ഇതിഹാസം ആണ് കൈതപ്രം എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ കുറിക്കുന്നത്. ഗുരു തുല്യനായ അദ്ദേഹത്തോട് തനിക്കുള്ള ബഹുമാനം തന്റെ ഗാനങ്ങളിലൂടെ എന്റെ തുച്ഛമായ കഴിവിലൂടെ ഇനിയും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ തരുന്ന പ്രചോദനം മതിയെന്നും അദ്ദേഹം പറയുന്നു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം

ശ്രീ കൈതപ്രം ദാമോദരൻ അവർകളോട്  ഫോൺ ഇൽ സംസാരിക്കാൻ സാധിച്ചു.
'ഇനിയും നന്നായി പാടൂ  - എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും' എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.  അതിൽ കൂടുതൽ ഒന്നും ആശിക്കുന്നില്ല. ഒരു വലിയ മനസ്സിന്റെ ഉടമയായ ഒരു ഇതിഹാസം ആണു അദ്ദേഹം എന്ന് ഒരിക്കൽ കൂടി മനസ്സിലാക്കിയ നിമിഷം.
ഗുരു തുല്യനായ അദ്ദേഹത്തോട് എനിക്ക് ഉള്ള ബഹുമാനം എന്റെ ഗാനങ്ങളിലൂടെ എന്റെ തുച്ഛമായ കഴിവിലൂടെ ഇനിയും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ തരുന്ന പ്രചോദനം മതി എനിക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com