അവളെന്നല്ല, ആരും ഇങ്ങനെ ചെയ്തു പോകും; ശ്രദ്ധനേടി ഫിം​ഗേഴ്സ് ഫോർട്ട്ഫിലിം

മികച്ച അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 
ഫോർട്ട്ഫിലിമിൽ നിന്ന്
ഫോർട്ട്ഫിലിമിൽ നിന്ന്

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിം​ഗേഴ്സ് ഷോർട്ട് ഫിലിം. പെൺകുട്ടികൾ നേരിടുന്ന ​ഗൗരവമേറിയ പ്രശ്നത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ആഘോഷ് വൈഷ്ണവാണ് ഫിം​ഗേഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. 

നിരവധി തവണ ചർച്ച ചെയ്തിട്ടുള്ള വിഷയത്തെ വ്യത്യസ്തമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനും അമ്മയും മകളും അടങ്ങിയ കുടുംബത്തിലാണ് കഥ നടക്കുന്നത്. ആദ്യാവസാനം വരെ സസ്പെൻസ് നിലനിർത്തുന്നതാണ് ചിത്രം. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 

കീര്‍ത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദന്‍, കൃഷ്ണേന്ദു നായര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവകൃഷ്ണയുടെ കഥയില്‍, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ജോസി ആലപ്പുഴയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാന്‍ പ്രദീപ് രംഗന്‍ ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം. ഗരംമസാല പ്രൈമിന്റെ ബാനറില്‍ ഗരംമസാലയും മംഗലത്ത് ബില്‍ഡേഴ്‌സും ചേര്‍ന്നാണ് നിർമാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com