'തന്നെ ഞാൻ ബഷീറേന്ന് വിളിക്കും, ഞാൻ നാരായണി'; ഹൃദയം കവർന്ന് അതിഥി രവിയും ഉണ്ണി മുകുന്ദനും, ഷോർട്ട്ഫിലിം

നവാഗത സംവിധായിക വര്‍ഷ വാസുദേവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്
ente_narayanikku
ente_narayanikku

അതിഥി രവി പ്രധാന വേഷത്തിൽ എത്തിയ എന്റെ നാരായണിക്ക് സോഷ്യൽ മീഡിയയിൽ വൈറവുന്നു. ശബ്ദസാന്നിധ്യമായി നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്.  കോവിഡ് സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു സൗഹൃദമാണ് ചിത്രത്തിൽ പറയുന്നത്. നവാഗത സംവിധായിക വര്‍ഷ വാസുദേവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

ക്വാറന്റീൻ നിൽക്കുന്നതിനായി ഒരു ഫ്ളാറ്റിൽ എത്തുന്ന അതിഥിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. അവിടെവച്ച് തൊട്ടടുത്ത ഫ്ളാറ്റിലെ ചെറുപ്പക്കാരനുമായി അതിഥി പരിചയത്തിലാവുന്നു. അവർ പരസ്പരം ബഷീറെന്നും നാരായണിയെന്നും വിളിക്കുന്നത്. ബാൽക്കണിയിൽ വച്ച് ഇവരുടെ സൗഹൃദം വളരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് എന്റെ നാരായണിക്ക്. അതിഥി രവിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാട്ടും അരുണ്‍ മുരളീധരന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കിരണ്‍ കിഷോറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജിബിന്‍ ജോയ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com