ബി​ഗ് ബോസ് സ്റ്റുഡിയോ പൊലീസ് അടച്ചുപൂട്ടി സിൽ ചെയ്തു, ഷൂട്ടിങ് നിർത്തി; മത്സരാർത്ഥികൾ‍ ഐസൊലേഷനിൽ 

സെറ്റിലെ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി
ചിത്രം ഫേയ്സ്ബുക്ക്
ചിത്രം ഫേയ്സ്ബുക്ക്

ലയാള ബി​ഗ് ബോസ് ഷോയ്ക്കെതിരെ നടപടിയുമായി തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഷൂട്ടിങ് നിർത്തിവയ്ക്കൊൻ പൊലീസ് ഉത്തരവിട്ടത്. ചെന്നൈ ചെംബരവബക്കം ഇവിപി സിറ്റിയിലുള്ള ബി​ഗ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോ അടച്ചു പൂട്ടി സീൽ ചെയ്തു. സെറ്റിലെ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി. 

തമിഴ്നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി. 

നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റി. ​ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തി നിൽക്കെയാണ് ഷൂട്ടിങ് നിർത്തേണ്ടതായി വന്നത്. നിരവധി ആരാധകരുള്ള ഷോയുടെ 95  എപ്പിസോഡും ചിത്രീകരിച്ചു കഴിഞ്ഞു. സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ് ബോസ് മൂന്ന് സീസണിലെയും അവതാരകന്‍. ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com