സ്കിപ്പിങ്ങും പഞ്ചിങ്ങും ഒക്കെയായി ലോക്ക്ഡൗൺ വ്യായാമം; കട്ടത്താടിയിൽ മോഹൻലാൽ: വിഡിയോ 

ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ താരം വ്യായാമം ചെയ്യുന്നതാണ് വിഡിയോ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

‌മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോകൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്തെ താരത്തിന്റെ വർക്കൗട്ട് വിഡിയോയാണ് വൈറലാകുന്നത്.  ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ താരം വ്യായാമം ചെയ്യുന്നതാണ് വിഡിയോ.

സ്കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് വ്യായാമം. താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ വിഡിയോയിൽ. 

കന്നി സംവിധാന ചിത്രമായ ബറോസിന്റെ ജോലികളുമായി തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. ബറോസ് ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെയാണ് കോവിഡ് രണ്ടാം തരം​​ഗവും പിന്നാലെ ലോക്ക്ഡൗണും എത്തിയത്. ഇതോടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നു. ലോക്ഡൗണിനു ശേഷം ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com