'കുഞ്ഞാലി വരും, അതെനിക്കേ പറയാന്‍ പറ്റൂ...'; റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ മരക്കാറിന്റെ പുതിയ ടീസര്‍

നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്
ട്രെയിലറില്‍ നിന്ന്‌
ട്രെയിലറില്‍ നിന്ന്‌


നീ
ണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്. കുഞ്ഞാലിയുടെ വരവിനെ കുറിച്ച് നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം പറയുന്ന ഭാഗമുള്‍പ്പെടുത്തിയാണ് പുതിയ ട്രെയിലര്‍ ഇറക്കിയിരിക്കുന്നത്. 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം അടുത്ത മാസം രണ്ടിനാണ് തീയേറ്റര്‍ റിലീസിനെത്തുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്തില്‍ നിര്‍മ്മാതാവും തീയേറ്റര്‍ ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീയേറ്റര്‍ റിലീസ് എന്നതിലേക്ക് എത്തിയത്. നേരത്തെ, ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. 90 കോടി രൂപയ്ക്കാണ് ആമസോണ്‍ ചിത്രം എടുക്കാന്‍ പോകുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന പ്രിവ്യു കണ്ടതിന് ശേഷം, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവച്ചതോടെ,ആന്റണിയും തീരുമാനം മാറ്റുകയായിരുന്നു. 

തീയേറ്ററുകളിലെത്തുന്നത് ഉപാധികളില്ലാതെ

തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com