'എനിക്കും ഒരു ദിവസം', എന്റേതായി ആ ഗന്ധർവസംഗീതം ആദ്യമായി പുറത്തുവന്നത്; യേശുദാസിന് ​ഗാനാഞ്ജലിയുമായി മോഹൻലാൽ 

‘കാൽപ്പാടുകൾ’ എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പിന്നണി ഗാനരംഗത്ത് ഇന്ന് 60 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന് ആദരമർപ്പിച്ച് നടൻ മോഹൻലാൽ. യേശുദാസ് പാടിയ തന്റെ പ്രിയഗാനങ്ങൾ കൊണ്ടുള്ള ഗാനാഞ്ജലിയാണ് മോഹൻലാൽ സമർപ്പിച്ചിരിക്കുന്നത്. ‘കാൽപ്പാടുകൾ’ എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.

തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ പ്രിയപ്പെട്ട ഗാനങ്ങൾ ഓർത്തു പാടികൊണ്ടാണ് മോഹൻലാലിന്റെ വിഡിയോ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് നടൻ എന്ന നിലയിലുള്ള എന്റെ രംഗപ്രവേശം. ആ ചിത്രത്തിലെ എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം എന്ന് പറഞ്ഞാണ് മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ആലപിച്ചത്.

"സംഗീതം എന്നാൽ യേശുദാസ് തന്നെയാണ്, ​ദാസേട്ടൻ എന്റെ മാനസ​ഗുരുവാണ്, അദ്ദേഹത്തിന്റെ കച്ചേരികളുടെ കാസറ്റുകൾ ഞാൻ രഹസ്യമായി കണ്ടു,. അത് അദ്ദേഹത്തെ പോലെ പാടാനോ അനുകരിക്കാനോ അല്ല. ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കച്ചേരികൾ കണ്ടത് ഗുണം ചെയ്തു. അത് നന്നായെന്ന് ആളുകൾ പറയുന്നതിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ആയിരം കൊല്ലങ്ങൾ കഴിഞ്ഞാലും ആ നാദം ഈ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും..." മോഹൻലാൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com