മമ്മൂട്ടിയെ നായകനാക്കി ഹോളിവുഡ് ചിത്രം; കഥ ഇഷ്ടപ്പെട്ടെന്ന് രാജീവ് കുമാർ

മാഹി പോലൊരു സ്ഥലത്തുനിന്നും വിദേശത്തുപോയി അവിടെ സ്ഥിരതാമസമാക്കിയ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് രാജീവ് കുമാർ പറഞ്ഞത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടിയെ നായകനാക്കി ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ രാജീവ് കുമാർ. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മാഹി പോലൊരു സ്ഥലത്തുനിന്നും വിദേശത്തുപോയി അവിടെ സ്ഥിരതാമസമാക്കിയ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് രാജീവ് കുമാർ പറഞ്ഞത്. സ്റ്റോറി ലൈൻ മമ്മൂട്ടിക്ക് നൽകിയെന്നും അത് താരത്തിന് ഇഷ്ടപെട്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

"അയച്ചുകൊടുത്ത സ്റ്റോറിലൈന്‍ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമാണിത്. ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ചിത്രം ചെയ്യാന്‍ സാധിക്കൂ. പണ്ട് നടത്തിയ ഒരു ജര്‍മ്മന്‍ യാത്രയില്‍ വച്ചാണ് ഈ വിഷയം കിട്ടിയത്. അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനം", രാജീവ്‍കുമാര്‍ പറഞ്ഞു. കൗമുദിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹംസ്വപ്ന സിനിമയുടെ വിവരങ്ങൾ പങ്കുവെച്ചത്. 

മമ്മൂട്ടിയെ നായകനാക്കി ഹോളിവുഡ് സിനിമ ചെയ്യാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് രാജീവ്കുമാർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളി സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. ഷെയിൻ നി​ഗത്തെ നായകനാക്കി ഒരുക്കുന്ന ബർമൂഡയാണ് രാജീവ് കുമാറിന്റെ പുതിയ ചിത്രം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com