പേരറിവാളനുവേണ്ടി 30 വർഷമായി പോരാടുന്ന അമ്മ, അര്‍പ്പുതമ്മാളിന്റെ ജീവിതം സിനിമയാക്കാൻ വെട്രിമാരൻ

അര്‍പ്പുതമ്മാളും പേരറിവാളനുമായി ആരൊക്കെയാണ് വേഷമിടുന്നതെന്ന വിവരം വൈകാതെ പുറത്തുവിടുമെന്നും വെട്രിമാരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രാജീവ് ​ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരഖിവാളന്റെ അമ്മയുടെ ജീവിതം സിനിമയാകുന്നു. ദേശിയ പുരസ്കാര ജേതാവ് വെട്രിമാരനാണ് സിനിമ പ്രഖ്യാപിച്ചത്. പേരറിവാളന്റെ ജയിൽ മോചനത്തിനായി മുപ്പതു വർഷമായി നിയമപോരാട്ടം നടത്തുന്ന അർപ്പുതമ്മാളിന്റെ ജീവിതമായിരിക്കും സിനിമയാവുക. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം അറിയിച്ചത്. 

തനിച്ച് പോരാടിയ ഒരമ്മയുടെ വേദന

അര്‍പ്പുതമ്മാളിന്റെ ജീവചരിത്രം, മകന്റെ മോചനത്തിനായുള്ള നീണ്ട ശ്രമങ്ങള്‍, നിയമപോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ചേർത്താണ് ബയോപിക് ഒരുക്കുന്നത്. മകന്റെ മോചനത്തിനായി തനിച്ച് പോരാടുന്ന ഒരമ്മയുടെ വേദനയെ സ്‌ക്രീനിലെത്തിക്കാനാണ് ശ്രമം. ഇതിനുള്ള പ്രാരംഭഘട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും അര്‍പ്പുതമ്മാളും പേരറിവാളനുമായി ആരൊക്കെയാണ് വേഷമിടുന്നതെന്ന വിവരം വൈകാതെ പുറത്തുവിടുമെന്നും വെട്രിമാരന്‍ അറിയിച്ചു. 

അറസ്റ്റിലായത് 19ാം വയസിൽ

1991-ലെ രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ക്കഴിയുന്ന ഏഴുപേരില്‍ ഒരാളാണ് പേരറിവാളന്‍. മകനെ മോചിപ്പിക്കാന്‍ അര്‍പ്പുതമ്മാള്‍ തനിച്ച് നിയമപോരാട്ടം നടത്തിവരികയാണ്. മൂത്രാശയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി പേരറിവാളന്‍ നിലവില്‍ പരോളിലാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പേരറിവാളന് പരോള്‍ ലഭിച്ചത്. 1991ൽ 19 വയസുള്ളപ്പോഴാണ് പേരറിവാളൻ അറസ്റ്റിലാവുന്നത്. എൽടിടി സൂത്രധാരനും രാജീവ് ​ഗാന്ധി വധത്തിലെ ​ഗൂഡാലോചനയിലെ പങ്കാളിയുമായിരുന്നു എന്ന ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും 2014ൽ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

പൊള്ളാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍ സിനിമകളുടെ സംവിധായകനാണ് വെട്രിമാരന്‍. വിടുതലൈ, വാടിവാസല്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com