വോട്ട് അഭ്യര്‍ഥിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി ലുക്ക് കണ്ടുപിടിച്ചു, എനിക്ക് ​ഗമയായി; മന്ത്രി റോഷി അ​ഗസ്റ്റിൽ

2001 ലെ തെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് മമ്മൂട്ടിയുടെ സഹായത്തോടെയാണെന്നാണ് അദ്ദേഹം പറയുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സൂപ്പർതാരം മമ്മൂട്ടിയുടെ പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കുറിപ്പുകൾ പങ്കുവെച്ചത്. മന്ത്രി റോഷി അ​ഗസ്റ്റിൻ പോസ്റ്റ് ചെയ്ത രസകരമായ ഓർമയാണ് ഇപ്പോൾ വൈറലാവുന്നത്. 2001 ലെ തെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് മമ്മൂട്ടിയുടെ സഹായത്തോടെയാണെന്നാണ് അദ്ദേഹം പറയുന്നത്. കോളജിൽ വോട്ടഭ്യർത്ഥിച്ച് ചെന്നപ്പോഴാണ് തന്റെ മമ്മൂട്ടി ലുക്ക് ചിലർ കണ്ടുപിടിക്കുന്നത്. മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പങ്കാണ് തനിക്ക് വോട്ടായി ലഭിച്ചത് എന്നാണ് റോഷി പറയുന്നത്. 

റോഷിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...!ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ...

മമ്മൂട്ടിയോട് അധികം അര്‍ക്കും അറിയാത്ത ഒരു കടപ്പാട് എനിക്കുമുണ്ട്. 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് 'മമ്മൂട്ടി ലുക്ക്' ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്. താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഈ എഴുപതാം ജന്മദിനത്തില്‍ അതിന്റെ കടപ്പാടും സന്തോഷവും കൂടി ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com