നടി പൂജ ഹെഗ്‌ഡെയ്ക്ക് കോവിഡ്, സുഖം പ്രാപിച്ചുവരുന്നെന്ന് താരം

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്
പൂജ ഹെഗ്‌ഡെ/ ഇന്‍സ്റ്റഗ്രാം
പൂജ ഹെഗ്‌ഡെ/ ഇന്‍സ്റ്റഗ്രാം

തെന്നിന്ത്യന്‍ സുന്ദരി പൂജ ഹെഗ്‌ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ ക്വാറന്റീനിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. 

എനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം നിങ്ങളെ അറിയിക്കുകയാണ്. എല്ലാ പ്രോട്ടോക്കോളും പാലിച്ച് വീട്ടില്‍ ക്വാറന്റീനിലാണ് ഞാനിപ്പോള്‍. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അപേക്ഷിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിരിക്കൂ- പൂജ കുറിച്ചു. 

തെന്നിന്ത്യയിലെ മുന്‍നിര താരമാണ് പൂജ ഹെഗ്‌ഡെ. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. പ്രഭാസിനൊപ്പമുള്ള രാധെ ശ്യാമാണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, ആചാര്യ, സര്‍ക്കസ്, തളപതി 65 എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com