അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്, 'എന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2021 11:59 AM  |  

Last Updated: 28th April 2021 11:59 AM  |   A+A-   |  

allu_arjun_covid

അല്ലു അർജുൻ/ ഫേയ്സ്ബുക്ക്

 

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ആരാധകരെ അറിയിച്ചത്. 

ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍.- താരം കുറിച്ചു. കൂടാതെ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും താരം വ്യക്തമാക്കി. 

വീട്ടില്‍ ഇരിക്കൂ, സുരക്ഷിതരാവൂ. അവസരം വരുമ്പോള്‍ വാക്‌സിനെടുക്കൂ. എന്നെക്കുറിച്ചോര്‍ത്ത് ആരാധകരും എന്റെ അഭ്യുദേയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ല, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. - താരം കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.